ലോകകപ്പില്‍ യോഗ്യത നേടാനാകാതെ പോയത് 145 രാജ്യങ്ങള്‍ക്ക്; ഇതുവരെ യോഗ്യത ഉറപ്പാക്കിയത് 42 രാജ്യങ്ങൾ



ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഈ രണ്ട് രാജ്യങ്ങള്‍ അടക്കം 145 രാജ്യങ്ങള്‍ക്കാണ് 2026 ഫിഫ ലോക കപ്പില്‍ യോഗ്യത നേടാനാകാതെ പോയത്. യൂറോപ്പ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നായി ഏതാനും തവണ തുടര്‍ച്ചയായി ലോക കപ്പില്‍ കളിച്ചിരുന്ന പ്രമുഖ ദേശീയ ടീമുകളെല്ലാം പുറത്തായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ക്കായി ലോക കപ്പ് മൈതാനങ്ങളില്‍ പന്ത് തട്ടുമായിരുന്ന പ്രധാന താരങ്ങള്‍ക്കും ഇത്തവണ ലോക കപ്പ് നഷ്ടമായി.


 മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫോര്‍വേഡ് ബ്രയാന്‍ എംബ്യൂമോ ഇത്തരത്തില്‍ പുറത്തായ താരമാണ്. കാമറൂണിന് ഈ ലോക കപ്പിന് യോഗ്യത നേടാന്‍ കഴിയാതെ വന്നതോടെയാണ് എംബ്യൂമോയുടെ അവസരം നഷ്ടമായത്. ഹംഗറിക്ക് യോഗ്യത നേടാന്‍ കഴിയാതെ വന്നതിനാല്‍ ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ഡൊമിനിക് സോബോസ്ലായ്ക്കും വരുന്ന ലോകകപ്പ് മൈതാനത്ത് പന്ത് തട്ടാനാകില്ല. ജോര്‍ജിയ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതോടെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ വിംഗര്‍ ഖ്വിച ക്വാറത്‌ഷെലിയക്ക് 2026 ലോക കപ്പ് നഷ്ടമാകും.

Post a Comment

Previous Post Next Post
Paris
Paris