മാവൂർ: SKSSF എൻ.ഐ.ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പ്രതിഷേധ സംഗമവും നടത്തി. മാവൂർ പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച റാലി സമസ്ത മാനേജർ കെ മോയിൻ കുട്ടി മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. ഇസ്രായേലിനെ ബഹിഷ്കരിക്കുക, സ്വതന്ത്ര ഫലസ്തീൻ സ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി നൂറുകണക്കിന് പേരുടെ അകമ്പടിയോടെ നടത്തിയ റാലി മാവൂർ അങ്ങാടിയിൽ സമാപിച്ചു.
മേഖല പ്രസിഡന്റ് റഊഫ് പാറമ്മൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുദ്ദസിർ ഫൈസി മലയമ്മ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സൈദ് അലവി മാഹിരി സ്വാഗതവും ട്രഷറർ റഊഫ് മലയമ്മ നന്ദിയും പറഞ്ഞു.
സയ്യിദ് ഫിർദൗസ് തങ്ങൾ, അബ്ദുൽ കരീം നിസാമി, കെ.എം.എ റഹ്മാൻ, അബ്ബാസ് റഹ്മാനി, അഷ്‌കർ പൂവ്വാട്ടുപറമ്പ്, അബ്ദുറസാഖ് മുസ്‌ലിയാർ മലയമ്മ, ഇബ്രാഹിം കുട്ടി ഈസ്റ്റ് മലയമ്മ
ഇസ്സുദ്ദീൻ പാഴൂർ, അബ്ദുൽ കരീം തെങ്ങിലക്കടവ്, ഷുക്കൂർ പാറമ്മൽ, സഫറുള്ള കൂളിമാട്, ഷാഹുൽ ഹമീദ് ഫൈസി ചെറൂപ്പ,
അനസ് കൽപള്ളി, ജാബിർ ഫൈസി കുറ്റികടവ്, അസ്‌ലം ജലാലി കായലം,
ജാഫർ അഷ്‌അരി സംബന്ധിച്ചു.

Post a Comment