മുക്കം: വയോജനങ്ങൾക്കായി നടപ്പാക്കിയ നിരവധിയായ പ്രവർത്തനങ്ങൾക്ക് കാരശ്ശേരി ഗ്രാമപഞ്ചായത്തിന് അംഗീകാരം.
ഗ്രാമപഞ്ചായത്തിന് വയോജന സൗഹൃദ സർട്ടിഫിക്കറ്റ് ലഭിച്ചു.
വയോജനങ്ങൾക്ക് വേണ്ടി വയോജനപാർക്കുകൾ നിർമ്മിക്കുകയും, പഞ്ചായത്തിലുള്ള മുഴുവൻ വാർഡുകളിലും വയോജന കമ്മിറ്റി ഉണ്ടാക്കുകയും വയോജന സൗഹൃ സംഗമങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് നടന്ന ചടങ്ങിൽ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദുവിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കാരശ്ശേരി
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, വയോജന കമ്മിറ്റി പഞ്ചായത്ത് തല പ്രസിഡന്റ് സലീം വലിയപറബ്, സെക്രട്ടറി നടുക്കണ്ടി അബൂബക്കർ, ഐ സി ഡി എസ് സുപ്രവൈസർ സുസ്മിത, സിഡിഎസ് ചെയർപേഴ്സൺ എം ദിവ്യ എന്നിവർ സംബന്ധിച്ചു
Post a Comment