കോഴിക്കോട്: കേരളത്തിലെ സാമുദായിക സംഘടനകളിൽ മതേതരത്വ മുല്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് എം.ഇ.എസ് ആണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ്മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി രാമനാട്ടുകരയിൽ സ്നേഹാദരം എന്ന നാമധേയത്തിൽ സംഘടിപ്പിച്ച എം.ഇ.എസ് താലൂക്ക് നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
എം.ഇ.എസിന്റെ വിദ്യാഭ്യസ സാമൂഹ്യ സേവന കാര്യണ്യ പ്രവർത്തനങ്ങൾ മാതൃകയാക്കാവുന്നതാണെന്നും അദേഹം പറഞ്ഞു.
എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.ഷമീം പക്സാൻ അധ്യക്ഷത വഹിച്ചു. രാമനാട്ടുകര മുൻസിപ്പൽ ചെയർപേഴ്സൺ വി.എം പുഷ്പ മുഖ്യാഥിതി ആയിരുന്നു. എം. ഇ.എസ് സംസ്ഥാന പ്രസിഡണ്ട് ഡോ.പി.എ ഫസൽ ഗഫൂർ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയും എം.ഇ.എസ് നേതാക്കളായ വി. അച്ചാമു ഹാജി, പി.വി. അവറാൻ, എസ് അബ്ദുറഹിമാൻ,എം.എ അസീസ്, എസ്.കെ കുഞ്ഞുമോൻ എന്നിവരെ ആദരിച്ചു. എം.ഇ. എസ് സംസ്ഥാന ജില്ലാ ഭാരവാഹികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.
എം.ഇ. എസ് നേതാക്കളായ സി.ടി. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ലത്തീഫ്, വി.പി. അബ്ദുറഹിമാൻ , ഡോ. റഹീം ഫസൽ, കെ.വി. സലീം, ഡോ. ഹമീദ് ഫസൽ, ,ഹംസ പട്ടാമ്പി,എ.ടി.എം അഷ്റഫ്,ബി.എം സുധീർ, കെ.എം.ഡി. മുഹമ്മദ്, കെ.കെ ഹംസ, ഹാഷിം കടാക്കലകം, ആർ.കെ. ഷാഫി, കെ.വി. ഹസൻകുട്ടി എന്നിവർ സംസാരിച്ചു.
താലുക്ക് സെക്രട്ടറി സാജിദ് തോപ്പിൽ സ്വാഗതവും ട്രഷറർ വി.ഹാഷിം നന്ദിയും പറഞ്ഞു.
താലൂക്ക് ഭാരവാഹികളായ , പി.വി. അബ്ദുൾ ഗഫൂർ,എം.അബ്ദുൾ ഗഫൂർ, കോയട്ടി മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.

Post a Comment