വർഷങ്ങളുടെ കാത്തിരിപ്പിന് അറുതി;ഇഷ്ടിക കമ്പനി- പരിയാരം റോഡ് നാടിന് സമർപ്പിച്ചു


 കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കാരക്കുറ്റിയിൽ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായ
എപി അഷ്റഫ് സ്മാരക ഇഷ്ടിക കമ്പനി- പരിയാരം റോഡ് ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് അറുതി വരുത്തി
2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്.


 കൊടിയത്തൂർ - നെല്ലിക്കാപറമ്പ് റോഡിനോട് ചേർന്ന പ്രദേശമായിട്ടും വാഹനങ്ങൾ കൊണ്ട് പോവാൻ സൗകര്യപ്രദമായ ഒരു റോഡില്ലാത്തത് പ്രദേശത്തെ വയാേധികരും രോഗികളുമുൾപ്പെടെയുള്ളവർക്ക് വലിയ ദുരിതമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇഷ്ടിക കമ്പനി- പരിയാരം  റോഡിന് ഫണ്ട് വകയിരുത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ ഒരു വാഗ്ദാനം കൂടി പാലിക്കാനായെന്ന് വാർഡ് മെമ്പർ ഷംലൂലത്ത് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.ഷംലൂലത്ത് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, എം.എ അബ്ദു റഹിമാൻ, സി.പി അസീസ്, എം.എ അബ്ദുൽ അസീസ് ആരിഫ്, പി  അഹമ്മദ്, ജ്യോതി ബസു, വി  അഹമ്മദ്, കാരക്കുറ്റി, അഹമ്മദ് കുട്ടി പൂളക്കത്തൊടി എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris