എഷ്യൻഗ്രാഫ് ഗ്രാമപൾസ്’ ജില്ലാ തല ചര്‍ച്ചാ പരമ്പര പാഴൂരിൽ നിന്നാരംഭിച്ചു



മാവൂർ: പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ആസ്പദമാക്കി ഗ്രാമതല രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളും ആഴത്തിൽ ചര്‍ച്ച ചെയ്യുന്നതിനായി എഷ്യൻഗ്രാഫ് ദിനപത്രം സംഘടിപ്പിക്കുന്ന ‘എഷ്യൻഗ്രാഫ് ഗ്രാമപൾസ്’ ജില്ലാ തല ചര്‍ച്ചാ പരമ്പരയ്ക്ക് പാഴൂരിൽ തുടക്കം കുറിച്ചു. ഒക്ടോബർ 15-ന് വൈകുന്നേരം 4 മണിക്ക് പാഴൂർ മിനി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന പരിപാടിയോടെ പരമ്പര ഔപചാരികമായി ആരംഭിച്ചു.




ജനാധിപത്യ സംവാദം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചര്‍ച്ചാ പരമ്പരയ്ക്ക് വ്യാപകമായ പൊതുപ്രതികരണമാണ് ലഭിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം എഷ്യൻഗ്രാഫ് ദിനപത്രം സബ് എഡിറ്ററും എഷ്യൻഗ്രാഫ് സ്കൂൾ ഓഫ് ജേർണലിസം ഫാക്കൽറ്റിയുമായ ടി. ശ്രീലക്ഷ്മി പേരാമ്പ്ര നിർവഹിച്ചു. എഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേർണലിസം
ഫാക്കൽറ്റി അംഗം അനു ടിനോ ഇടുക്കി വിശയാവതരണം നടത്തി. എഷ്യൻഗ്രാഫ് സ്പെഷ്യൽ കറസ്പോണ്ടന്റും മാധ്യമപ്രവർത്തകനുമായ പി.ടി. അമീൻ മുഖ്യ മോഡറേറ്ററായി ചര്‍ച്ച നയിച്ചു. ടെക്‌നിക്കൽ വിഭാഗങ്ങൾക്ക് റീഷ്മ പി, അമീൻ ഷാഫിദ്, സഫറുള്ള എന്നിവർ നേതൃത്വം നൽകി.


ചര്‍ച്ചാ സെഷനിൽ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ചുലൂർ നാരായണൻ (സിപിഐ), എൻ.എം. ഹുസൈൻ (ഐ.യു.എം.എൽ), ഷാഹുൽ ഹമീദ് പി.പി (സി.പി.ഐ.എം), ഐ.എം. സിബി (ബി.ജെ.പി), എൻ.എം. ഷഹീർ പാഴൂർ (ഐ.എൻ.സി), ടി.കെ. നാസർ (ഐ.എൻ.എൽ), ജലീൽ പാഴൂർ (വെൽഫെയർ പാർട്ടി), 
സയ്യിദ് ഹുസൈൻ സഖാഫി (എസ്. വൈ.എസ്), ഇസ്സുദ്ദീൻ പി (എസ്.കെ.എസ്.എസ്.എഫ്) എന്നിവർ സംവാദ വേദിയിൽ പങ്കാളികളായി.

പഞ്ചായത്ത് ഭരണത്തിലെ ജനപങ്കാളിത്തം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽസാധ്യതകൾ, യുവജനപങ്കാളിത്തം, സാമൂഹിക നീതി, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഉണർവേറിയ സംവാദങ്ങൾ നടന്നു. രാഷ്ട്രീയ-സാമൂഹിക പ്രതിനിധികൾക്ക് പുറമേ പ്രാദേശിക ജനങ്ങളും ചര്‍ച്ചയിൽ സജീവമായി പങ്കാളികളായി.

‘എഷ്യൻഗ്രാഫ് ഗ്രാമപൾസ്’ പരമ്പരയുടെ ജില്ലാതല സമാപനം നാദാപുരത്ത് നടക്കും. ചര്‍ച്ചകളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളിലെ ജനാഭിപ്രായങ്ങളും സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടുകളും ഉൾപ്പെടുത്തി ‘ഗ്രാമപൾസ് റിപ്പോര്ട്ട് 2025’ എന്ന റിപ്പോർട്ടും എഷ്യൻഗ്രാഫ് പ്രസിദ്ധീകരിക്കും.

ഗ്രാമതല രാഷ്ട്രീയത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ജനാധിപത്യ വേദിയാണ് ഈ ചര്‍ച്ചാ പരമ്പര എന്ന് സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris