കോഴിക്കോട് റൂറൽ ഉപജില്ല കലോത്സവം നവംബർ 1 മുതൽ പുത്തൂർമഠത്ത്


കോഴിക്കോട് റൂറൽ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ ഒന്നു മുതൽ അഞ്ചുവരെ പുത്തൂർമഠം എ.എം.യു.പി സ്കൂൾ മുഖ്യ വേദിയായി പെരുമണ്ണയിൽ നടക്കും. ഇതാദ്യമായാണ് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഉപജില്ലാ കലോത്സവത്തിന് വേദിയാകുന്നത്. പെരുമണ്ണ എ.എൽ.പി സ്കൂളിലുൾപ്പെടെ 12 വേദികളിൽ അയ്യായിരത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലാമാമാങ്കം വിജയിപ്പിക്കുന്നതിനായി വിളിച്ചു ചേർത്ത സംഘാടക സമിതി രൂപീകരണ യോഗം അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു.


 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഉഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പ്രേമദാസൻ, എം എ പ്രതീഷ്, ദീപ കാമ്പുറത്ത്, റൂറൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം ടി കുഞ്ഞി മൊയ്തീൻകുട്ടി, മാനേജ്മെന്റ് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് വി പി മുഹമ്മദ് മാസ്റ്റർ, മെമ്പർമാരായ ആമിനാബി ടീച്ചർ,എൻ കെ റംല, കെ സക്കീന, എം സമീറ, രമ്യ തട്ടാരിയിൽ, കെ സമീർ, വി പി കബീർ, എച്ച് എം ഫോറം കൺവീനർ റഷീദ് മാസ്റ്റർ, മാനേജേഴ്സ് ഫോറം കൺവീനർ 
നിത്യാനന്ദൻ, പിടിഎ പ്രസിഡണ്ട് കെ സി മുഹമ്മദ് ശരീഫ് തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. പുത്തൂർമഠം എ.എം.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ എ സുരേഷ് സ്വാഗതവും പെരുമണ്ണ എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് എൻ മിനിത നന്ദിയും പറഞ്ഞു. ഷാജി പുത്തലത്ത് ചെയർമാനും കെ സി മുഹമ്മദ് ശരീഫ് വർക്കിംഗ് ചെയർമാനും എ സുരേഷ് ജനറൽ കൺവീനറും എ ഇ ഒ ട്രഷറുമായി 301 അംഗ സംഘടക സമിതി രൂപീകരിച്ചു.

Post a Comment

Previous Post Next Post
Paris
Paris