ഭാരത് ബന്ദുമായി ബന്ധപെട്ട് തെറ്റിദ്ധാരണ പരത്തുന്ന സാമൂഹ്യ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾക്കെതിരെ മുന്നറിയിപ്പ്



വഖഫ് നിയമ ഭേദഗതിക്കെതിരെ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ഒക്ടോബർ മൂന്നാം തീയതി ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുള്ളതും എന്നാൽ അവർ ഔദ്യോഗികക്കുറിപ്പിലൂടെ തന്നെ ബന്ദ് പിൻവലിക്കുന്നതായി അറിയിച്ചുട്ടുള്ളതുമാണ്. 


എന്നിട്ടും ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഒക്ടോബർ മൂന്നാം തീയതി ബന്ദ് ആണെന്ന രീതിയിലുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉളവാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും അവപ്രചരിപ്പിക്കുന്നവർക്ക് എതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

#കേരളാപോലീസ്


Post a Comment

Previous Post Next Post
Paris
Paris