സ്കൂളുകളും ഡിജിറ്റൽ പേയ്മെൻറിലേക്ക്; ഫീസ് യുപിഐ വഴി അടയ്ക്കാനുള്ള സംവിധാനവുമായി കേന്ദ്രം



ന്യൂഡൽഹി: സ്കൂകൂളുകളും ഡിജിറ്റൽ പേയ്മെന്റിലേക്ക്. വിദ്യാഭ്യാസ സമ്പ്രദായം ആധുനികവൽക്കരിക്കുന്നതിനും കൂടുതൽ സുതാര്യമാക്കുന്നതിനുമുള്ള ഭാഗമായാണ് നീക്കം. സ്കൂ‌ൾ ഫീസ്, പരീക്ഷാ ഫീസ്, മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവയ്ക്കായി എല്ലാ സ്കൂളുകളും യുപിഐ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റ്റ് സംവിധാനങ്ങളിലേക്ക് മാറണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. 


ഇതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കത്തയച്ചു. ഫീസ് പേയ്മെൻ്റുകളിൽ സുതാര്യത വർധിപ്പിക്കുന്നതിനും ഭരണപരമായ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും പണമിടപാടുകൾക്ക് പകരം ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ സ്വീകരിക്കാൻ കത്തിൽ ശിപാർശ ചെയ്തു.
ഈ സംവിധാനം നടപ്പിലാക്കിയാൽ മാതാപിതാക്കൾ അവരുടെ മൊബൈൽ ഫോണുകൾ വഴി യുപിഐ അല്ലെങ്കിൽ നെറ്റ് ബാങ്കിങ് ഉപയോഗിച്ച് വീട്ടിൽ നിന്ന് ഫീസ് അടയ്ക്കാൻ കഴിയും. ഇത് സമയം ലാഭിക്കുകയും പണമടയ്ക്കൽ പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യും. എൻസിആർടി, സിബിഎസ്ഇ, കെവിഎസ്, എൻവിഎസ് തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങൾ ഡിജിറ്റൽ പണമടയ്ക്കൽ സംവിധാനങ്ങൾ സ്വീകരിക്കണമെന്നും മന്ത്രാലയം കത്തിൽ നിർദേശിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post
Paris
Paris