മെക്സെവൻ ഒന്നാം വാർഷികം ആഘോഷിച്ചു



കൊടിയത്തൂർ:
"ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം എല്ലാവർക്കും " എന്ന പൊതു കാഴ്ചപ്പാടോടെ ഉടലെടുത്ത എക്സർസൈസ് കൂട്ടായ്മയായ മെക്സവ൯, കൊടിയത്തൂ൪ യൂണിറ്റിന്റെ ഒന്നാം വാർഷികാഘോഷം വിവിധ പരിപാടികളോടെ കൊടിയത്തൂർ ജി എം യു പി സ്കൂളിൽ അരങ്ങേറി.




മെക് സെവൻ കോഴിക്കോട് ജില്ലാ കോഡിനേറ്റർ എൻ.കെ മുഹമ്മദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓർഗനൈസർ അഷ്റഫ് അണ്ടോണ, മേഖലാ കൺവീനർ നൗഷാദ് ചെമ്പ്ര, വനിത ഏരിയ കോഡിനേറ്റർ ഷമീമ ടീച്ചർ, വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, എം.എ അബ്ദുസ്സലാം മാസ്റ്റർ, എ.എം അബ്ദുസ്സലാം, എം, എ അബ്ദു റഹ് മാൻ ഹാജി, നൗഫൽ പുതുക്കുടി, സി.പി അസീസ്, കെ.ടി മൻസൂർ, ചന്ദ്രൻ, മൻസൂർ ചേപ്പാലി,ജുബി,നഫീസ തുടങ്ങിയവർ ആശംസകളർപ്പിച്ചു.

മുഖ്യാതിഥിയായിരുന്ന, കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ അഷ്മൽ കെ.ടി യുടെ ആരോഗ്യ പഠന ക്ലാസ് ഏറെ ശ്രദ്ധേയമായി.

വാർഷിക പ്രചരണവുമായി ബന്ധപ്പെട്ട് കൂട്ടനടത്തവു൦ വിവിധ കായിക മത്സരങ്ങളും അരങ്ങേറി.

മെക് സെവൻ ചീഫ് ട്രെയിനർ ഉള്ളാട്ടിൽ ബീരാൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ സുഹാസ് ലാംഡ സ്വാഗതവും നജുമുന്നീസ മാളിയത്തറക്കൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris