മാവൂർ :കെ.എസ്.എസ്.പി.യു മാവൂർ യൂണിറ്റ് സാംസ്കാരി വേദി പാറമ്മൽ സ്നേഹഭവനിൽ വെച്ച് പുസ്തക ചർച്ച സംഘടിപ്പിച്ചു. കെ. സേതുമാധവൻ ഐപിഎസ് രചിച്ച മലയാളത്തിന്റെ ഭാവി എന്ന പുസ്തകം ഡയറ്റ് മുൻ സീനിയർ ലക്ചറർ ഡോ.വി. പരമേശ്വരൻ അവതരിപ്പിച്ചു.
ചെയർമാൻ എൻ.എം ഭാസ്കരൻ മാസ്റ്റർ അധ്യക്ഷനായി. പി.വി. നാരായണൻ മാസ്റ്റർ, ഏ.ആർ. കുട്ടികൃഷ്ണൻ,ബാൽ രാജൻ , കെ.സി.ഗീത ടീച്ചർ, മോഹൻദാസ്, എ.പി.മിനി ടീച്ചർ, തുളസി ഭായ് ടീച്ചർ തുടങ്ങിയർ ചർച്ചയിൽ പങ്കെടുത്തു.
Post a Comment