കോഴിക്കോട് :
സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി
സമസ്ത പ്രവാസി സെൽ സംസ്ഥാന കമ്മിറ്റി യുടെ കീഴിൽ പ്രവാസി സംഗമവും, ജീവനോപാധി വിതരണവും ടാഗോർ ഹാളിൽ നടന്നു.പരിപാടി യുടെ ആദ്യ ഘട്ടം എന്ന നിലയിൽ നൂറ് പ്രവാസികൾക്ക് തയ്യിൽ മെഷീൻ വിതരണം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. സമസ്ത ട്രഷറർ കൊയ്യോട് ഉസ്താദ് മുഖ്യ പ്രഭാഷണം നടത്തി.
കെ.മോയിൻ കുട്ടി മാസ്റ്റർ, ഒപിഎം അഷ്‌റഫ്,ഹംസക്കുട്ടി മുസ്‌ലിയാർ,ജില്ലാ പ്രസിഡണ്ട് മുസ്തഫ ബാഖവി പെരുമുഖം, ട്രഷറർ കോറോത്ത് അഹ്മദ് ഹാജി,സുപ്രഭാതം സി ഇ. ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ,
ഇസ്മായിൽ ഹാജി,ചാലിയം, ഹസ്സൻ ആലങ്കോട്,പാലത്തായി അഷ്റഫ് ഹാജി,അബ്ബാസ് ദാരിമി, അസീസ് പുള്ളാ വൂർ എന്നിവർ സംസാരിച്ചു.
Post a Comment