വിദ്യാർത്ഥികളിൽ ആവേശം വിതറി എക്സലന്റ് ഡേ 2025ന് സമാപനം.



മാവൂർ : എക്സലന്റ് കോച്ചിംഗ് സെൻറർ പത്താം വാർഷികാഘോഷമായ എക്സലൻറ് ഡേ - 2025 രാവിലെ 8:30 മുതൽ വൈകിട്ട് 6:00 വരെ മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടി കുന്നമംഗലം നിയോജകമണ്ഡലം എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു.




പ്രശസ്ത ഗായകരായ നർജൻ കബീർ, അജ്മൽ ഹുസൈൻ, ഹിജാസ് മുഹമ്മദ് എന്നിവർ പരിപാടിയിൽ സെലിബ്രിറ്റി ഗസ്റ്റ് ആയി പങ്കെടുത്തു.


 എക്സലന്റ് കോച്ചിംഗ് സെൻറർ മുഖ്യകാര്യദർശി ഹമീദ് ചൂലൂർ പരിപാടിക്ക് സ്വാഗതം പറഞ്ഞു. അജ്നാസ് എം.പി അധ്യക്ഷത വഹിച്ചു.


മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ റസാഖ്, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് , ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ തുടങ്ങിയവർ മുഖ്യാതിഥികളായി. പ്രോഗ്രാം കോർഡിനേറ്റർ ഹിദാഷ് , സ്റ്റാഫ് സെക്രട്ടറി വിധു, ഡയറക്ടർ ബോർഡ് അംഗങ്ങളായ സമദ് പെരുമണ്ണ, ഒഎം നൗഷാദ്, ഷാനവാസ്, ഗഫൂർ, പ്രവീൺ, തുടങ്ങിയവർ സംസാരിച്ചു. സൽമാൻ സർ നന്ദി പറഞ്ഞു.


 എക്സലന്റ് കോച്ചിംഗ് സെൻ്ററിൻ്റെ കട്ടാങ്ങൽ, കുറ്റിക്കാട്ടൂർ,വാഴക്കാട്, പെരുമണ്ണ എന്നീ ബ്രാഞ്ചുകളിലെ വിദ്യാർഥികളുടെ വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി. വിദ്യാർത്ഥികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ അവർക്ക് ഏറ്റവും നല്ല വേദി ഒരുക്കി നൽകുക എന്നതാണ് എക്സലൻ്റ് ഡെ സംഘടിപ്പിക്കുന്നത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris