സ്നേഹ വീട്' സമർപ്പണം



മുക്കം : ചേന്നമംഗല്ലൂർ സുന്നിയ്യ കോളേജ് എൻ. എസ്. എസ്. നിർമിച്ചു നൽകുന്ന സ്നേഹ വീടിന്റെ സമർപ്പണം ശ്രീ.ലിന്റോ ജോസഫ് എം. എൽ. എ.നിർവഹിച്ചു..കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. അഷ്‌റഫ്‌ നിട്ടൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എൻ. എസ്. എസ് കോ ഓർഡിനേറ്റർ ഡോ.ശിഹാബ്. എൻ.മുഖ്യ പ്രഭാഷണം നിർവഹിച്ചു. 




മുക്കം മുനിസിപ്പൽ കൺസിലർ റംല ഗഫൂർ, മാനേജ്മെന്റ് ഭാരവാഹികളാ യ എം. കെ. മുസ്തഫ, ഉമ്മർ ബാഖവി, മുൻ പ്രിൻസിപ്പൽ മുഹമ്മദ്‌ ബാക്കൂത്ത്‌,സ്റ്റാഫ്‌ സെക്രട്ടറി പ്രൊഫസർ പി. പി. അബ്ദുൽ റസാഖ്,അറബിക് വിഭാഗം തലവൻ ഡോ. അബ്ദുൽ ലത്തീഫ് കെ. എം,കോമേഴ്‌സ് വിഭാഗം തലവൻ ജൈസൽ പി. ടി, മിനിസ്റ്റീരിയൽ സ്റ്റാഫ്‌ അബ്ദുസ്സലീം എം. പി, തദ്ദേശ വാസികളുടെ പ്രതിനിധി ശ്രീ സാദിഖ് അലി, നിർമാണത്തിനു നേതൃത്വം നൽകിയ എൻജിനീയർ മുഹമ്മദ്‌ ഷാഫി പ്രസംഗിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. ഇല്യാസ്. പി. സി.സ്വാഗതവും അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ അസ്മ. പി.നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris