വികസന ലക്ഷ്യങ്ങള്‍ അവതരിപ്പിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്



ഭാവി വികസന ലക്ഷ്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ നടന്ന ചടങ്ങ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷനായി.


സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, കെ സ്മാര്‍ട്ട് ക്ലിനിക്, വിജ്ഞാന കേരളം തൊഴില്‍ മേള എന്നിവ വികസന സദസ്സിന്റെ ഭാഗമായി നടന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍, 200 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എസ് ടി കുടുംബങ്ങള്‍, ഹരിത കര്‍മസേന അംഗങ്ങള്‍, ദേശീയ പുരസ്‌കാരം നേടിയ കൂമ്പാറ, കക്കാടംപൊയില്‍ ജനകീയാരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് രംഗത്ത് മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ച ദീപ, സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ക്കായി സൗജന്യമായി ഭൂമി വിട്ടുനല്‍കിയ വി എം മാത്യു വാരിയാനി, ബേബി ചക്കാലക്കല്‍, ജോസ് പുതിയടം, വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ചവര്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു. 

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍, സ്ഥിരം സമിതി അധ്യക്ഷരായ ജറീന റോയ്, റോസിലി ജോസ്, വി എസ് രവീന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സോളി ജെയ്‌സണ്‍, അസി. സെക്രട്ടറി കെ കെ ജയപ്രകാശ്, ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. റിസോഴ്‌സ് പേഴ്‌സണ്‍ ജോസ് കുര്യാക്കോസ് സര്‍ക്കാറിന്റെ വികസന റിപ്പോര്‍ട്ടും പഞ്ചായത്ത് സെക്രട്ടറി കെ സുരേഷ് കുമാര്‍ പഞ്ചായത്ത് വികസന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സര്‍വതല സ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങള്‍

സര്‍വതല സ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങളാണ് അഞ്ച് വര്‍ഷത്തിനിടെ ഗ്രാമപഞ്ചായത്തില്‍ ഉണ്ടായത്. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം, കായികം, വനിത-ശിശു ക്ഷേമം, ക്ഷീര-കാര്‍ഷിക വികസനം, വയോജന ക്ഷേമം, പശ്ചാത്തല വികസനം തുടങ്ങിയ മേഖലകളില്‍ മികച്ച നേട്ടമുണ്ടാക്കാനായി. പൊതുശ്മശാനം, ഇന്‍ഡോര്‍ സ്റ്റേഡിയം, ഹരിത കര്‍മ സേനയുടെയുടെ ഭാഗമായി എംസിഎഫ്, സ്‌പെഷ്യലി ഏബിള്‍ഡ് കുട്ടികള്‍ക്കായി ബഡ്സ് സ്‌കൂള്‍, താഴെ കൂടരഞ്ഞി ആരോഗ്യ ഉപകേന്ദ്രം, ശാരീരിക മാനസിക ആരോഗ്യത്തിനായി കൂമ്പാറ യോഗ ഹാള്‍, കൂമ്പാറ ട്രൈബല്‍ സ്‌കൂളിലെ കളിക്കളവും കെട്ടിട നവീകരണവും, അങ്ങാടിയില്‍ ഹാപ്പിനസ് പാര്‍ക്ക്, ഓപണ്‍ സ്റ്റേജ്, പൂവാറന്തോട് ഗവ. പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം, വഴിയോര വിശ്രമ കേന്ദ്രം, ഭിന്നശേഷി വിപണന കേന്ദ്രം, ഫിറ്റ്നസ് സെന്റര്‍ എന്നിവ പൂര്‍ത്തിയാക്കാനായി. 

ലൈഫ് പദ്ധതിയില്‍ 208 വീടുകള്‍ അനുവദിച്ചതില്‍ 146 എണ്ണം പൂര്‍ത്തിയായി. തൊഴിലുറപ്പ് പദ്ധതിക്കായി 26 കോടിയിലധികം രൂപ അനുവദിച്ചു. പൂര്‍ത്തീകരിച്ച മലയോര ഹൈവേ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. ഫാം ടൂറിസം പദ്ധതിയും വിജയകരമായി നടപ്പാക്കുന്നു. 50 കോടി രൂപയുടെ ടൂറിസം വില്ലേജ് പദ്ധതിയും കൂടരഞ്ഞിയില്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

Post a Comment

Previous Post Next Post
Paris
Paris