താമരശ്ശേരി : “ഫ്രഷ് കട്ട് സമരം. എസ്‌ഡിപിഐ ജനങ്ങൾക്കൊപ്പം. സിപിഎം-പോലീസ്-ഫ്രഷ്കട്ട് ഗൂഡാലോചന തിരിച്ചറിയുക” എന്നപ്രമേത്തിൽ എസ്‌ഡിപിഐ കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ടൗണിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം പൊതുയോഗം ഉദ്ഘാടനം ചെയ്തു.
സി പി എം ജനകീയ സമരത്തെ ഒറ്റു കൊടുത്തു എന്നും, നേതാക്കൾ സമ്പന്നരുടെയും സംഘപരിവാരത്തിന്റെയും പിണയാളുകളായി മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് ടി പി യുസുഫ് അധ്യക്ഷനായി. ഇ.പി.റസാഖ്, ആബിദ് പാലക്കുറ്റി,സിദ്ധീഖ് കരുവൻപൊയിൽ, പി.ടി അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment