കാരശ്ശേരി :വിവാഹ സദസ്സുകളിലും കുടുംബ സദസ്സുകളിലും നിറഞ്ഞു നിന്നിരുന്ന 90 വയസ് പിന്നിട്ട മാപ്പിളപ്പാട്ടു ഗായിക കുറ്റിപ്പുറത്ത് ഇത്തീരുമ്മയെ വയോജന ദിനത്തിൽ ആദരിച്ചു. മുൻ കാലങ്ങളിൽ വധുവിനെ വീട്ടിലെത്തിക്കുമ്പോൾ പാടുന്ന പുതുക്കപ്പാട്ടിനു നേതൃത്വംനല്കിയ ഇത്തീരുമ്മയുടെ വീട്ടിലെത്തിയാണ് എം.എൻ.കാരശ്ശേരി ആദരവ് നല്കിയത് .കാരശ്ശേരി സ്നേഹതീരം വയോജന സൗഹൃദ വേദി സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് സി.അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു
.ഇത്തീരുമ്മ പഴയ പുതുക്കപ്പാട്ട് പാടിയത് ആസ്വാദ്യമായി.
പഞ്ചായത്ത് വയോജന കമ്മിറ്റി സെക്രട്ടറി നടുക്കണ്ടി അബൂബക്കർ, വാർഡ് മെമ്പർ റുഖിയ റഹീം, മുൻ മെമ്പർ സുഹ്‌റ കരുവോട്ട്, എൻ. മുഹമ്മദ്, എൻ. പി. ഖാസിം, മഞ്ചറ അബ്ദുറഹിമാൻ, വി. പി. അബ്ദുറഹിമാൻ, കെ.പി.ഇമ്പിച്ചാലി, കെ. പി. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.
Post a Comment