കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ചാത്തമംഗലം പഞ്ചായത്ത് സമ്മേളനം നടന്നു

കട്ടാങ്ങൽ : കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ചാത്തമംഗലം പഞ്ചായത്ത് സമ്മേളനം
 കെട്ടാങ്ങൽ പഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്ന യോഗത്തിൽ 
എൻ. ദിവാകരൻ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പെണ്ണൂട്ടി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. 


DA കുടിശ്ശിക അനുവദിക്കുക, പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കുക, മെഡിസപ്പ് പ്രീമിയം വർദ്ധനവ് സർക്കാർ വിഹിതമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ പ്രമേയം പാസ്സാക്കി. യോഗത്തിൽ ചേറ്റൂർ സദാനന്ദൻ, ടി. സുബ്രഹ്മണ്യൻ, ചന്ദ്രികാദേവി, രവീന്ദ്രനാഥൻ തുടങ്ങിയവർ സംസാരിച്ചു. 21 അംഗ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു.
എ. ശിവദാസൻ സെക്രട്ടറിയായും, രാമചന്ദ്രൻ എം, പ്രസിഡന്റായും പദ്മജ പി.സി ഖജാൻജി യായും സ്ഥാനമേറ്റു.

Post a Comment

Previous Post Next Post
Paris
Paris