കട്ടാങ്ങിൽ നിന്നും കമ്പനി മുക്കിലേക്ക് പോകുന്ന റോഡിലെ അപകടകരമായ കുഴി നാട്ടുകാർ കോൺഗ്രീറ്റ് ചെയ്തു യാത്ര സുഗമമാക്കി.



കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ കട്ടാങ്ങിൽ നിന്നും കമ്പനി മൂക്കിലേക്ക് പോകുന്ന റോഡിലെ എൻഐടി കെമിക്കൽ എൻജിനീയറിങ് യൂണിറ്റിന്റെ ഗേറ്റിനു മുന്നിൽ നിരന്തരം വാഹന യാത്രികർ അപകടത്തിൽപെട്ടിരുന്ന പിഡബ്ല്യുഡി റോഡിലെ കുഴി നാട്ടുകാർ കോൺഗ്രീറ്റ് ചെയ്തു യാത്ര സുഗമമാക്കി.


 ഇരുചക്രവാഹനയാത്രികർ നിരന്തരം റോഡിൽ അപകടത്തിൽപെടുകയും ഓട്ടോറിക്ഷകൾ അടക്കമുള്ള വാഹനങ്ങൾ കുഴി വെട്ടിക്കാൻ വേണ്ടി റോഡിൽ ഗതാഗതക്കുരുക്ക് സ്ഥിരമായ ഉണ്ടാവുകയും ചെയ്യുന്ന എൻ ഐ ടി കെമിക്കൽ എൻജിനീയറിങ് യൂണിറ്റിന്റെ ഗേറ്റിലൂടെ നിരന്തരം വിദ്യാർത്ഥികൾ കടന്നു പോവുകയും ചെയ്യുന്ന ഒരിടമാണ്. ഇവിടെ അർദ്ധരാത്രിയോടെ ഗതാഗത കുരു ക്കൊഴിഞ്ഞ സമയത്ത് പൊതു പ്രവർത്തകൻ ഷരീഫ് മലയമ്മയുടെ നേതൃത്വത്തിൽ നിസാർ എ കെ, കെ പി മുനീർ, അബ്ദുള്ള ,രതീഷ് മേലേകുന്നത്, ആഷിഖ് നീരൂട്ടിപ്പാറ തുടങ്ങിയവർ ചേർന്ന് നാട്ടുകാർ കുഴികൾ കോൺക്രീറ്റ് ചെയ്തു റോഡിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്തിയത്

Post a Comment

Previous Post Next Post
Paris
Paris