ഓപ്പറേഷൻ ഡി -ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ചൊവ്വാഴ്‌ച നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 67 പേരെ അറസ്റ്റ് ചെയ്‌തു. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1692 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശംവച്ചതിന് 63 കേസ് രജിസ്റ്റർ ചെയ്തു. മാരക മയക്കുമരുന്നുകളായ എംഡിഎംഎ, കഞ്ചാവ്, കഞ്ചാവ് ബീഡി എന്നിവ പൊലീസ് പിടിച്ചെടുത്തു.
Post a Comment