മാവൂരിൽ പുലിയെ കണ്ടു എന്ന് അഭ്യുഹം : ജനങ്ങളുടെ ഭീതി അകറ്റാൻ നടപടി എടുക്കണം WAPCO


മാവൂർ : കാട്ടുപന്നി, തെരുവ് നായ ശല്യത്തിന് പുറമെ മാവൂരിൽ പുലിയെ കണ്ടു എന്ന അഭ്യുഹവും, ജനങ്ങളുടെ ഭീതി അകറ്റാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വന്യ മൃഗ പ്രതിരോധ സമിതി അധികൃതരോടാവശ്യപെട്ടു.

മാവൂർ എളമരം കടവിനോട് ചേർന്ന് ഗ്രാസിം വളപ്പിലേക്ക് റോഡ് വഴി പുലിയോട് സാദൃശ്യമുള്ള ഒരു ജീവി ഓടിക്കയറുന്നതായി കണ്ടതായി ആണ് ഇതുവഴി വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പെരുവയൽ സ്വദേശി അറിയിച്ചത്.


 കാട് മൂടികിടക്കുന്ന ഗ്രാസിം ഭൂമി വന്യ മൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. എളമരം മുതൽ മാവൂർ വരേ ഇരുവശങ്ങളിലും കാടു പിടിച്ചു കിടക്കുന്ന ഗ്രസിം ഭൂമി കാരണം ഭയപ്പാടോടു കൂടിയാണ് രാത്രിയിലെ ഈ വഴിയുള്ള ജന സഞ്ചാരം ജനങ്ങളുടെ ജീവന് ഭീക്ഷണിയായി മാറിയ വന്യ മൃഗ ശല്യത്തിൽ നിന്നും പൊതു ജനങ്ങൾക്ക് സംരക്ഷണം നൽകാൻ അധികൃതർ മുന്നോട്ട് വരണമെന്നുണ്ട് wapco ആവശ്യപെട്ടു. ചെയർമാൻ അബ്ദു റസാക്ക് മാസ്റ്റർ, സൽമാൻ ചാലിൽ, സാദിക്ക് കെ സി, കെ ഉണ്ണി കൃഷ്ണൻ, വി കെ കരീം മാസ്റ്റർ അലികുട്ടി സി കെ ശശി എ കെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris