സ്വർണവില കുറഞ്ഞു



കൊച്ചി: സ്വർണവില വ്യാഴാഴ്ച ഉയർന്നതിന് പിന്നാലെ വെള്ളിയാഴ്ച വിലയിൽ ഇടിവ്. 15 രൂപയുടെ കുറവാണ് ഗ്രാമിന് ഉണ്ടായത്. 9215 രൂപയായാണ് കുറഞ്ഞത്. പവന് 120 രൂപയുടെ കുറവാണ് ഉണ്ടായത്. 73,720 രൂപയായാണ് വില കുറഞ്ഞത്. അതേസമയം, വരും ദിവസങ്ങളിൽ സ്വർണവില ഉയരുമെന്ന് പ്രവചനം.


ആഗോള വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായിട്ടുണ്ട്. സ്പോട്ട് ഗോൾഡ് വിലയിൽ 0.3 ശതമാനം ഇടിവാണ് ഉണ്ടായത്. ഔൺസിന് 3,337.95 ഡോളറായാണ് വില കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 3,386.50 ഡോളറായി കുറഞ്ഞു.

യു.എസ് ഡോളർ ഇൻഡക്സ് 0.4 ശതമാനം ഉയർന്നു. ആഗോള വിപണിയിൽ വില കുറയാനുള്ള പ്രധാന കാരണം ഇതാണ്. എന്നാൽ, ഇത് വരും ദിവസങ്ങളിൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മഞ്ഞലോഹത്തിന്റെ വില ഉയരുന്നതിന് ഇടയാക്കിയേക്കും. ആഗോള വിപണിയിൽ സ്വർണവില ഉയരുമെന്നാണ് റേറ്റിങ് ഏജൻസികളുടെ പ്രവചനം. 150 ഡോളർ ഉയർന്ന് ഔൺസിന് 3,250 ഡോളറായി ഉയരുമെന്നാണ് ഫിച്ചിന്റെ പ്രവചനം.

സ്പോട്ട് സിൽവറിന്റെ വില 0.6 ശതമാനം ഉയർന്ന് ഔൺസിന് 38.10 ഡോളറായി. പ്ലാറ്റിനം വില 1.1 ശതമാനം ഉയർന്ന് 1,354 ഡോളറായി. പല്ലേഡിയം വിലയിൽ 0.6 ശതമാനത്തിന്റെ ഉയർച്ചയുണ്ടായി. 1,107.41 ഡോളറായാണ് വില ഉയർന്നത്.

Post a Comment

Previous Post Next Post
Paris
Paris