മുക്കം:ഇന്നലെ ചേർന്ന ഭരണസമിതിയാണ് തീരുമാനം എടുത്തത്. തീരുമാന പ്രകാരം നിലവിൽ നൽകിയ ലൈസൻസ് റദാക്കും.
ബീവറേജിന് എതിരെ മുക്കം അഗസ്ത്യമുഴി തടപ്പറമ്പ് സ്വദേശി വിബിൻ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഹൈകോടതി പരാതിക്കാരനായ വിബിനെയും ബീവറേജ് അധികൃതരെയും കേട്ട് ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കാൻ മുക്കം നഗരസഭയോട് ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ നടന്ന ഭരണസമിതി യോഗത്തിൽ അജണ്ടയായി വെക്കുകയും ചർച്ച ചെയ്ത്
ബിവറേജിന്റെ ലൈസൻസ് റദ്ദാക്കാൻ തീരുമാനം എടുക്കുകയും ചെയ്തത്.
എംനടപടിയുടെ ഭാഗമായി ബീവറേജ് അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസ് അടുത്ത ദിവസം നൽകുമെന്നും നഗര സഭാ അതികൃതർ പറഞ്ഞു.
മുക്കം പെരുമ്പടപ്പിൽ ബീവറേജ് ഔട്ട്ലെറ്റ് ആരംഭിച്ചിട്ട് ഒരു വർഷം ആകുന്നതേയുള്ളൂ. അന്നുതന്നെ യു.ഡിഎഫും ,വെൽഫയർ പാർട്ടിയും എതിർപ്പുമായി എത്തിയിരുന്നു.
യു.ഡി.എഫ് വെൽഫയർ പാർട്ടി സമ്മർദ്ധത്തെ തുടർന്നാണ്
ലൈസൻസ് റദ്ദ് ചെയ്യാനുള്ള തീരുമാനം ഭരണസമിതി എടുത്തതെന്ന്_ൽ
പറഞ്ഞ് യു ഡി എഫ് വെൽഫയർ പാർട്ടി കൗൺസിലർമാർ മുക്കം അങ്ങാടിയിൽ പ്രകടനവും നടത്തി.
Post a Comment