അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളിൽ ഇറങ്ങി കുളിക്കുന്നതിന് നിരോധനം



താമരശ്ശേരി:
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ചതിനെ തുടർന്ന് താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും ആരോഗ്യ വകുപ്പ് നിരോധനം ഏർപ്പെടുത്തി.


ജലാശയങ്ങളിൽ അമീബിക് സാന്നിധ്യമുണ്ടാവാൻ സാധ്യത ഉള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇതേ കുളത്തിൽ മുമ്പ് കുളിച്ച കുട്ടികളുടെ വിവരം ആരോഗ്യ വകുപ്പ് ശേഖരിക്കുകയാണ്. കുളത്തിൽ നിന്നും ശേഖരിച്ച ജലം പരിശോധനക്ക് അയയ്ക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നു

Post a Comment

Previous Post Next Post
Paris
Paris