കോഴിക്കോട് :തിരക്കേറിയ റെയില്‍വേ ലൈനില്‍ വിദ്യാർത്ഥികള്‍ ഫോട്ടോഷൂട്ട് നടത്തുന്നതായി പരാതി. കോഴിക്കോട്ടെ സിഎച്ച് ഓവർ ബ്രിഡ്‌ജിന് താഴെയായാണ് പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികള്‍ പതിവായി ഫോട്ടോ ഷൂട്ടിനെത്തുന്നത്.
നാട്ടുകാർ വിലക്കിയിട്ടും ഇത് തുടരുന്നതായാണ് പരാതി.
കഴിഞ്ഞ ദിവസവും ചിത്രങ്ങളെടുക്കാൻ വിദ്യാർത്ഥികള്‍ റെയില്‍വേ പാളത്തിലെത്തിയിരുന്നു. മുൻപ് ഇത്തരത്തിലെ ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പൊലീസും റെയില്‍വേ സംരക്ഷണ സേനയും ഇതൊഴിവാക്കണമെന്ന് നിർദേശം നല്‍കിയിരുന്നു. എന്നാല്‍ വിദ്യാർത്ഥികള്‍ ഇതിന് വിലകല്‍പ്പിക്കാതെ പതിവായി ഫോട്ടോഷൂട്ട് നടത്തുന്നുവെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ട്രെയിൻ നിരന്തരം കടന്നുപോകുന്ന സ്ഥലമായതിനാല്‍ അപകടസാദ്ധ്യത കൂടുതലാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
Post a Comment