പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു



കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി1,75,000 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 
പഞ്ചായത്തിലെ സർക്കാർ, എയ്ഡഡ് സ്ക്കൂളുകളിലെ ഒന്നാം തരത്തിൽ പഠിക്കുന്ന 35 വിദ്യാർഥികൾക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും.


ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് . ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബാബു പൊലുകുന്നത്ത്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗം രതീഷ് കളക്കുടിക്കുന്ന്, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ ഗഫൂർ
 തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris