പരിപാടിയുടെ ഉദ്ഘാടനം ബഹും. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി സുഷമ എം ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.ചിത്ര പി വി സന്നിഹി തയായിരുന്നു. എല്ലാ ജല സംഭരണ ടാങ്കുകളും അണുവിമുക്തമാക്കണമെന്ന് മെഡിക്കൽ ഓഫീസർ നിർദേശിച്ചു.
പഞ്ചായത്ത്തല ഉദ്ഘാടനത്തിൽ 16ാം വാർഡ് മെമ്പർ പ്രീതി വാലത്തിൽ, ആശ പ്രവർത്തകർ,സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ എം,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൾ ഹക്കീം കെ പി,സുധീർ മാടാരി,നവ്യ എൻ കെ എന്നിവർ നേതൃത്വം നൽകി.
കൂടാതെ എല്ലാ വാർഡുകളിലും മെമ്പർമാർ, ആശപ്രവർത്തകർ,കുടുംബശ്രീപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടന്നു വരുന്നു.
Post a Comment