കൂളിമാട് :
ദേശീയ വ്യാപാരി ദിനം വേറിട്ടതാക്കി
കൂളിമാട് യൂണിറ്റ് ആചരിച്ചു. വ്യാപാരികളും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടാനും അഭിപ്രായമേകീകരിക്കാനുമാണ് സമീപ സ്ഥലങ്ങളായ പാഴൂർ, താത്തൂർ,
പി.എച് ഇ ഡി ,
ചിറ്റാരിപിലാക്കൽ, മുന്നൂർ, വെസ്റ്റ് പാഴൂർ എന്നിവിടങ്ങളിലേക്കാണ് വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ രുചി മധുര സഞ്ചാരം നടത്തിയത്.
കെ വി വി ഇ എസ് കൂളിമാട് യൂണിറ്റ് പ്രസിഡന്റ് സി എച് അഹമ്മദ് കുട്ടി പതാക ഉയർത്തി. തുടർന്നു പായസ വിതരണം നടത്തുകയും പഴയ വ്യാപാരികളായ ടി വി സെയ്തുട്ടി, സി.ടി.ആലി, ദീർഘകാല കച്ചവടക്കാരൻ വി.ടി. കുഞ്ഞഹമ്മദ്, സി ടി ആലി എന്നിവരെ ആദരിക്കുകയും ചെയ്തു.വാർഡ് മെമ്പർ കെ എ. റഫീഖ് മുഖ്യാതിഥിയായി.
കെ ടി എ നാസർ, ഫിറോസ് ഓർക്കിഡ്, ഫഹദ് പാഴൂർ,ഇ വീരാൻകുട്ടി, തീരം കുഞ്ഞോയി,നിസാർ കൊളക്കാടൻ സഫറുള്ള കൂളിമാട്, സദഖത്തുള്ള, അൻവർ അജുവ, അബ്ദുൽ അസീസ്, എ. മുഹമ്മദ്, കെ. ഷഫീക്, റുക്‌സാന റാസ്,സിനി ഗുരുക്കൾ, സി ടി നൗഫൽ, അഷ്‌റഫ് നാരങ്ങാളി, നാസർ താത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment