കൂളിമാട് :
കൂളിമാട് അങ്ങാടിയിൽ കാൽ നട യാത്ര ക്കാർക്ക് ഭീഷണി യായി കൂട്ടിയിട്ടിരിക്കുന്ന അജൈവ മാലിന്യങ്ങൾ ഉടനെ എടുത്തു മാറ്റണമെന്ന് പരിസര വാസികൾ ആവശ്യപ്പെട്ടു.കൂളിമാട് അങ്ങാടിക്ക് സമീപം ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഫുട്ട് പാത് കൂളിമാട് പള്ളി, മദ്റസ അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് നൂറു കണക്കിന് കുട്ടികൾ അടക്കമുള്ള യാത്രക്കാർ നടന്നു പോകുന്ന സ്ഥലത്താണ് അശാസ്ത്രീയമായി മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്.
നിലവിൽ പാർക്കിംഗ് സൗകര്യം കുറഞ്ഞ കൂളിമാട് അങ്ങാടിയിൽ വൈകുന്നേരങ്ങളിൽ റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നതും, ഇത്തരം മാലിന്യങ്ങൾ കൂട്ടിയിടുന്നതും തെരുവ് വിളക്കുകൾ പോലും നോക്കു കുത്തിയായിരിക്കുന്നതും യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. കൂളിമാട് ഫൈവ് കെ ജംഗ്ഷൻ ഉടനെ മാസ്സ് ലൈറ്റ് കൾ അടക്കം സ്ഥാപിച്ചു നവീകരിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉയർത്തുന്നുണ്ട്.
Post a Comment