വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ ഇനിയും എന്താണ് തടസം: കേന്ദ്ര സർക്കരിനെതിരെ ഹൈക്കോടതി



 മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഒളിച്ചുകളിയിൽ ഇടപെട്ട് ഹൈക്കോടതി. ദുരന്തത്തിന് ഇരയായവരുടെ കാര്യത്തിൽ തീരുമാനം വൈകിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ കോടതി സ്വരം കടുപ്പിച്ചു.


തീരുമാനം അറിയിക്കാൻ അവസാന അവസരം എന്നറിയിച്ചു. സെപ്റ്റംബർ 10-ന് തീരുമാനം അറിയിക്കണമെന്ന് കോടതി ഉത്തരവ് നൽകി. ഇത് അവസാന അവസരമാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഓർമ്മപ്പെടുത്തി. സ്വരം കടുപ്പിച്ചായിരുന്നു ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തൽ.

ഇതിന് മുമ്പ് കേസ് പരിഗണിച്ചപ്പോൾ നിയമപരമായ തടസ്സമുണ്ടെന്ന് പറഞ്ഞാണ് കേന്ദ്ര സർക്കാർ ഉത്തരവാദിത്തം ഒഴിഞ്ഞത്. എന്നാൽ ഹൈക്കോടതി, ദുരന്തങ്ങളുടെ കാര്യത്തിൽ കേന്ദ്രത്തിനുള്ള ഭരണഘടനാപരമായ അധികാരം ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ് വിഷയം.

Post a Comment

Previous Post Next Post
Paris
Paris