രാജ്യത്തിന്‍റെ പ്രതിരോധ കയറ്റുമതി അടുത്ത മൂന്നു വർഷത്തില്‍ ഇരട്ടിയാകുമെന്ന് കേന്ദ്രസർക്കാർ



ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കഴിഞ്ഞ വർഷം 23,000 കോടി രൂപയിലെത്തിയെന്നും അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാകുമെന്നും പ്രതിരോധ ഗവേഷണ വികസന സെക്രട്ടറി ഡോ. സമീർ കാമത്ത്. ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയുടെ 14-ാം ബിരുദദാന ചടങ്ങിനുശേഷം പുണെയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


പ്രതിരോധ വ്യവസായത്തിന്റെയും അക്കാദമിക് സ്ഥാപനങ്ങളുടെയും പിന്തുണയോടെ മികവിന്റെ 15 കേന്ദ്രങ്ങൾ ഒരുങ്ങുന്നതായും ഡോ. സമീർ കാമത്ത് പറഞ്ഞു.


Post a Comment

Previous Post Next Post
Paris
Paris