കർഷക അവാർഡ് ജേതാവും, അധ്യാപകനുമായിരുന്ന കളത്തിൽ ഇസ്മായിൽ മാസ്റ്ററുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ഓർമദിനമായ ഓഗസ്റ്റ് 17, ചിങ്ങം ഒന്നിന് നൽകി വരാറുള്ള അവാർഡിന് മലയമ്മ AUP school നെ തിരഞ്ഞെടുത്തതായി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഓളിക്കൽ ഗഫൂർ അറിയിച്ചു.
Ever rolling ട്രോഫിക്ക് പുറമെ കൃഷി ചെയ്യുന്നതിനുള്ള വിത്തും വളവുമാണ് പുരസ്കാരമായി ലഭിക്കുന്നത്.
കൃഷിയെയും, കർഷകരെയും ഇഷ്ടപ്പെട്ടിരുന്ന അധ്യാപകനായിരുന്ന കളത്തിൽ ഇസ്മായിൽ മാസ്റ്റർ ഓർമയായത് 2020 august 17 ചിങ്ങം 1ന് ആയിരുന്നു.ഗ്രാമപഞ്ചായത്തിന്റെ കർഷക ദിനപരിപാടികളോടാനുബന്ധിച്ചാണ് അവാർഡ് കൈമാറുന്നത്.
Post a Comment