മാവൂർ: SKSSF എൻ.ഐ.ടി മേഖല ഫെയ്സ് ടു ഫെയ്സ് സംഘടിപ്പിച്ചു. അരയങ്കോട് ശംസുൽ ഉലമാ സ്മാരക ഇസ്‌ലാമിക് സെന്ററിൽ നടന്ന പരിപാടി SKSSF കോഴിക്കോട് ജില്ലാ ഉപാധ്യക്ഷ്യൻ സയ്യിദ് മിർബാത് തങ്ങൾ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അബ്ദു റഊഫ് പാറമ്മൽ അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ നൂറുദ്ധീൻ ഫൈസി മുണ്ടുപാറ മുഖ്യപ്രഭാഷണം നടത്തി.
സുൽഫീക്കർ ഫൈസി മുക്കം സംഘാടനം സെഷന് നേതൃത്വം നൽകി.
SKSBV സംസ്ഥാന ജനറൽ സെക്രട്ടറി അർഷാദ് കുറ്റികടവ്, അബ്ബാസ് റഹ്മാനി, അബ്ദുൽ കരീം തെങ്ങിലക്കടവ്, ശാഹുൽ ഹമീദ് ഫൈസി ചെറൂപ്പ, അബ്ദുല്ല ഹുദവി നാരകശ്ശേരി, ശുകൂർ പാറമ്മൽ, ശാമിൽ ചെറൂപ്പ, സഫറുള്ള കൂളിമാട്, തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിൽ ഓഗസ്റ്റ് മൂന്നിന് കോഴിക്കോട് നടക്കുന്ന
SKSSF കോഴിക്കോട് ജില്ലാ ധ്വനി ക്യാമ്പിന്റെ രെജിസ്ട്രേഷൻ മേഖലാതല ഉദ്ഘാടനം അരയങ്കോട് ശാഖയിൽ നിന്നുള്ള പ്രതിനിധികളെ രജിസ്റ്റർ ചെയ്ത് കൊണ്ട് സയ്യിദ് മിർബാത്ത് തങ്ങൾ നിർവഹിച്ചു. മേഖല ജനറൽ സെക്രട്ടറി സൈദ് മാഹിരി ആയംകുളം സ്വാഗതവും ഇസ്സുദ്ദീൻ പാഴൂർ നന്ദിയും പറഞ്ഞു.


Post a Comment