കട്ടാങ്ങൽ : ചാത്തമംഗലം - പാലക്കാടി - ഏരിമല റോഡ് നവീകരണത്തിന് ശേഷം പാലക്കാടി ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു.
പ്രധാന പാതയായ മാവൂർ - കട്ടാങ്ങൽ റോഡ് ഇപ്പോഴും നിലവാരമില്ലാത്ത രീതിയിൽ ആണ് ഉള്ളത്. മാസങ്ങൾക്ക് മുമ്പ് ആണ് ടാറിംഗ് നടന്നത്. ഇപ്പോഴത്തെ മഴയിൽ റോഡ് പല സ്ഥലങ്ങളിലും തകരാൻ തുടങ്ങിയിട്ടുണ്ട്. ചാത്തമംഗലം - പാലക്കാടി - ഏരിമല റോഡ് വീതി കൂട്ടി ഉയർന്ന നിലവാരത്തിൽ നവീകരിച്ചതോട് കൂടെ വളരെ വേഗത്തിൽ ആണ് പ്രധാന റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത്.
ഇന്ന് വൈകീട്ട് ഇന്നോവ കാറും വാഗ്‌ണറും തമ്മിൽ കൂട്ടിയിടിച്ചു. ആർക്കും പരിക്കുകളില്ല.
Post a Comment