കട്ടാങ്ങൽ : ലോക്കല്‍ ഗവ. മെമ്പേഴ്സ് ലീഗ് ആഭിമുഖ്യത്തിൽ തദ്ദേശസ്ഥാപന തലങ്ങളില്‍ സംഘടിപ്പിക്കുന്ന ജനപ്രതിനിധികളുടെ പ്രതിഷേധ സഭ
ചാത്തമംഗലം ഗ്രാമപഞ്ചായത്തിനു മുൻപിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു പി.എം.എ.വൈ പദ്ധതി അട്ടിമറിക്കാൻ ഒരു തരത്തിലും അനുവദിക്കില്ല എന്ന് അദ്ധേഹം ഉൽഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു
കെ.സ്മാര്‍ട്ട് നടപ്പാക്കിയത് മൂലമുള്ള പ്രതിസന്ധി പരിഹരിക്കുക, പി.എം.എ.വൈ ഭവന പദ്ധതിയിലേക്ക് അപേക്ഷ നല്‍കാനുള്ള അവസരം നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി തിരുത്തുക, തദ്ദേശ സ്ഥാപന ഓഫീസുകളിൽ മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സഭ സംഘടിപ്പിച്ചത് യോഗത്തിൽ പി.ടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി അഹമ്മദ് കുട്ടി അരയൻകോട്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.എം ഹുസൈൻ, ജന.സെക്രട്ടറി എൻ.പി ഹമീദ് മാസ്റ്റർ, ഇബ്രാഹിം ഹാജി, ഉമ്മർ വെള്ളലശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ അക്ബർ പുളളാവൂർ, സ്വാദിഖ് കൂളിമാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.കെ ഹഖീം മാസ്റ്റർ കളൻതോട്, മൊയ്തു പീടികക്കണ്ടി, റഫീഖ് കൂളിമാട്, ഇ.പി വൽസല, ഫസീല സലീം തുടങ്ങിയവർ പ്രതിഷേധ സഭയിൽ പങ്കെടുത്തു
Post a Comment