കൂളിമാട് : സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ ഗ്രാമങ്ങളുടെ പങ്ക് നിസ്തുലമാണെന്നും അവ പഠനവിധേയമാക്കണമെന്നും പ്രമുഖ ചരിത്ര ഗ്രന്ഥകാരൻ മുജീബ് തങ്ങൾ കൊന്നാര് പറഞ്ഞു. നാട്ടൊരുമയുടെ ഭാഗമായി ക്രസ്റ്റ് കൂളിമാട് സംഘടിപ്പിച്ച നാട്ടുഖിസ്സയിൽ പ്രതിഭകളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് ചടങ്ങിൽ അദ്ദേഹം ഉപഹാരം നല്കി. ക്രസ്റ്റ് വർക്കിംഗ് ചെയർമാൻ കെ.ടി.എ.നാസർ അധ്യക്ഷനായി. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിരവധി ഗ്രന്ഥങ്ങളുടെ രചയിയിതാവായ മുജീബ് തങ്ങളെ കൂളിമാട് മഹല്ല് കമ്മിറ്റി ആദരിച്ചു.അദ്ദേഹത്തിന് കെ.എ. ഖാദർ മാസ്റ്റർ ഉപഹാരം നല്കി. കൺവീനർ അയ്യൂബ് കൂളിമാട് , ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി, വാർഡ് മെമ്പർ കെ.എ. റഫീഖ് ,ടി.വി.ഷാഫി മാസ്റ്റർ, ടി.സി. മുഹമ്മദാജി, കെ.എം ബശീർ ബാബു ,മജീദ് കൂളിമാട് സംസാരിച്ചു.
Post a Comment