നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു



കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു. 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്.




 നിലവിൽ ഭരണ സമിതി യോഗം ചേരാനാേ മറ്റ് യോഗങ്ങൾ ചേരാനോ സൗകര്യമില്ലാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ചത്.ഡയസ്, കസേരകൾ, നിലത്തെ ടൈലുകൾ തുടങ്ങിയവയെല്ലാം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. നവീകരിച്ച ഹാളിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ,ബാബുപൊലുകുന്നത്ത്‌,ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, പഞ്ചായത്തംഗൾ യൂ, പി മമ്മദ്, ടി.കെ അബൂബക്കർ, പഞ്ചായത്ത്
സെക്രട്ടറി അനസ് ,മുൻ സെക്രട്ടറി ടി. ആബിദ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

Previous Post Next Post
Paris
Paris