റോഡിലെ കുഴി തൃശൂരിൽ ബസ് കയറി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം



തൃശൂർ: അയ്യന്തോളിൽ ബസ് ശരീരത്തിലൂടെ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. എൽത്തുരുത്ത് സ്വദേശി ഏബൽ ആണ് മരിച്ചത്.




 അയ്യന്തോൾ കുറുഞ്ഞാക്കൽ ജംഗ്ഷനിൽ ഇന്ന് രാവിലെ 10നാണ് അപകടം. കുഴിയിൽ ചാടാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ ബസിനടിയിൽ പെടുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തൃശൂർ കുന്നംകുളം റൂട്ടിലോടുന്ന ആര്യ ബസാണ് അപകടത്തിനിടയാക്കിയത്*. *മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആഴ്‌കൾക്ക് മുൻപ് എം.ജി. റോഡിലും സമാന രീതിയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു*

Post a Comment

Previous Post Next Post
Paris
Paris