കൂളിമാട് :
സ്വന്തം കുഞ്ഞിന്റെ ജന്മത്തിന് മുൻപും ശേഷവും രക്ഷിതാക്കൾ കൈ കൊള്ളുന്ന തീരുമാനങ്ങളും, കർമ്മങ്ങളും, ചിന്തകൾ പോലും കുഞ്ഞിന്റെ വളർച്ചയെയും, ജീവിതത്തെയും ബാധിക്കുമെന്നും അതിനാൽ വർത്തമാന കാല ചുറ്റുപാടിൽ രക്ഷിതാക്കൾ, കുട്ടികളെ പരിപാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അൽബിർ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ അഷ്‌റഫ് മാസ്റ്റർ അണ്ടോണ അഭിപ്രായപ്പെട്ടു.
കൂളിമാട് അൽബിർ ഇസ്ലാമിക് പ്രീ സ്കൂൾ പാരന്റിങ് ക്ലാസ്സിന് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. അൽബിർ കോർഡിനേറ്റർമാരായ, ഫൈസൽ കൂട്ടകടവത്, അസ്ഹറുദ്ധീൻ പി, സഫിയ, മുഫീദ സുഹ്‌റാബി, ജുമാന, റാഹില തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment