നാടിന് അക്ഷര വെളിച്ചം പകർന്ന ചാത്തുമാസ്റ്ററുടെ ഓർമകളിൽ നിറഞ്ഞ് മലയമ്മ എയുപി സ്കൂൾ



ചാത്തമംഗലം: മലയമ്മ ദേശത്തിന് അക്ഷര വെളിച്ചം പകർന്ന സ്കൂൾ സ്ഥാപക മാനേജർ ചാത്തുമാസ്റ്ററുടെ അനുസ്മരണ ദിനത്തിൻ്റെ ഭാഗമായി മലയമ്മ എ യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ചാത്തുമാസ്റ്റർ എൻ്റോവ്മെൻ്റ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ നിർവഹിച്ചു. എൽ.എസ്.എസ് , യു. എസ്. എസ്, ഇൻസ്പെയർ അവാർഡ് ജേതാക്കൾക്കുള്ള ഉപഹാരസമർപ്പണവും പ്രസ്തുത ചടങ്ങിൽ നിർവഹിച്ചു.




 സ്കൂൾ പി.ടി.എ പ്രസിഡണ്ട് കുഞ്ഞി മരക്കാർ സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു . രണ്ടാം വാർഡ് മെമ്പർ പി. സതീദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി ജനാർദ്ദനൻ കളരിക്കണ്ടി, ഹെഡ്മിസ്ട്രസ് ഷീബ വി , മാതൃസമിതി ചെയർപേഴ്സൺ സഫൂറ , മാതൃസമിതി വൈസ് ചെയർപേഴ്സൺ ജസ്ന , പൂർവവിദ്യാർഥി സംഘടന പ്രതിനിധി അബ്ദുറഹ്മാൻ, അധ്യാപകരായ അബ്ദുൾ അസീസ് ഇ, സുഷമകുമാരി എൻ, ശ്രീജ എ പി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris