ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ ഹോട്ടൽ, ബേക്കറി ,കൂൾബാർ, മസാലക്കടകൾ,സ്റ്റേഷനറി, സൂപ്പർ മാർക്കറ്റ് പെട്ടിക്കടകൾ,തുടങ്ങിയ സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി. സ്ഥാപനങ്ങളിലെ മാലിന്യം ശാസ്ത്രീയമായരീതിയിൽ കൈകാര്യം ചെയ്യാത്ത മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.കോട്പ നിയമം ലംഘിച്ച രണ്ടു പേരിൽ നിന്നും പിഴ ഈടാക്കി.
കുടിവെള്ള ഗുണ നിലവാരം ഉറപ്പുവരുത്താനും, ശുചിത്വം പാലിക്കുന്നതിനും, സ്ഥാപനങ്ങളിലെ ജൈവ അജൈവ മാലിന്യങ്ങളും മലിന ജലവും ശരിയായ രീതിയിൽ സംസ്കരി ക്കുന്നതിനും കർശന നിർദ്ദേശം നൽകി .
പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ എം,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ ഹക്കീം കെ പി, സുധീർ മാടാരി, നവ്യ എൻ കെ എന്നിവർ പങ്കെടുത്തു.

Post a Comment