മാവൂർ: മാവൂർ സ്വദേശി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന് പുതിയ കമ്മിറ്റി നിലവിൽ വന്നു. പാറമ്മൽ മൂഹിമ്മാത്തുൽ മുസ്‌ലിമീൻ മദ്റസയിൽ നടന്ന വാർഷിക സംഗമം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. കെ. അഹ്‌മദ് കോയ മുസ്‌ലിയാർ അധ്യക്ഷനായി. കെ.എം.എ റഹ്‌മാൻ ചെറൂപ്പ ബാഫഖി തങ്ങൾ അനുസ്മരണ പ്രസംഗം നടത്തി. സൈദ് മാഹിരി ആയംകുളം സ്വാഗതവും മൂസ മുസ്‌ലിയാർ കുറ്റിക്കടവ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ.എ കോയ മുസ്‌ലിയാർ അരയങ്കോട് (ചെയർമാൻ), അബ്ദുറഊഫ് മാഹിരി പാറമ്മൽ, സയ്യിദ് മുസ്സമ്മിൽ തങ്ങൾ വെള്ളലശ്ശേരി (വൈസ് ചെയർമാൻ), സൈദ് മാഹിരി ആയംകുളം (ജനറൽ കൺവീനർ), കെ.എം.എ റസാഖ് മുസ്‌ലിയാർ ചെറൂപ്പ, റാഷിദ് ഫൈസി കുട്ടിക്കടവ് (ജോയിന്റ് കൺവീനർ), മൂസ മുസ്‌ലിയാർ കുറ്റിക്കടവ് (ട്രഷറർ).

Post a Comment