SYS പരിസ്ഥിതി ക്യാമ്പയിൻ സോൺതല ഉദ്ഘാടനം



മാവൂർ: പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിൻ്റെ ഭാഗമായി 'നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം' എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന വ്യാപകമായി ഈ മാസം പത്ത് വരെ നടത്തുന്ന വിവിധ പദ്ധതികളുടെ മാവൂർ സോൺ തല ഉദ്ഘാടനം ചെറൂപ്പ ഹെൽത്ത് സെന്ററിൽ നടന്നു. സോൺ പ്രസിഡൻ്റ് റഹീം സഖാഫി അധ്യക്ഷതയിൽ ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്‌തു. 





 ക്യാമ്പയിൻ കാലയളവിൽ വ്യക്ഷത്തൈ നട്ടുപിടിപ്പിക്കൽ, പരിപാലനം, യുവ കർഷകരെ ആദരിക്കൽ, അടുക്കളത്തോട്ടം, ബോധവൽക്കരണം തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കും.
മൂസ സഖാഫി കുറ്റിക്കടവ്, ശംസുദ്ധീൻ സഖാഫി പുള്ളാവൂർ, ഹനീഫ ഫാളിലി, സത്താർ വി, അഷ്റഫ് സഖാഫി, റസാഖ് വി എം, ജമാൽ എം, സൈതലവി കെകെ, സൈനുൽ ആബിദ് വി സംബന്ധിച്ചു. ഉസ്മാൻ സഖാഫി മാവൂർ സ്വാഗതവും ജുനൈദ് സഖാഫി പുള്ളാവൂർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris