ചെറുവാടി : സമൂഹ്യാരോഗ്യ കേന്ദ്രം ചെറുവാടിയുടെ കീഴിലുള്ള കൊടിയത്തൂർ, കാരശ്ശേരി, കുന്ദമംഗലം,ചാത്തമംഗലം പഞ്ചായത്തുകളിലെ സ്കൂൾ ടീച്ചർമാർ,PTA പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ എന്നിവർക്ക് സ്കൂളുകൾ "പുകയില രഹിത വിദ്യാലയങ്ങൾ"ആയി പ്രഖ്യാ പിക്കുന്നത്തിൻ്റെ ഭാഗമായി ശില്പശാല നടത്തി.
ശില്പശാല ചാത്തമംഗലം ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.മായ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ സ്വാഗതം പറഞ്ഞു."പുകയിലയുടേയും രാസലഹരി"യുടെയും ദൂഷ്യഫലങ്ങളെ കുറിച്ച് താമരശ്ശേരി റേഞ്ച് എക്സൈസ് ഓഫീസർ ഷെഫീഖ് ക്ലാസെടുത്തു. 'പുകയില രഹിത വിദ്യാലയങ്ങൾ' എന്ന വിഷയത്തെ കുറിച്ച് ചൂലൂർ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ എം ക്ലാസെടുത്തു.ചൂലൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ചിത്ര പി വി,ചെറുവാടി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ രമേശ് എന്നിവർ സംസാരിച്ചു. ശില്പശാലക്ക് ബ്ലോക്കിലെ ആരോഗ്യപ്രവർത്തകർ നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ മാടാരി നന്ദി പറഞ്ഞു.

Post a Comment