കൊടുവള്ളി സ്റ്റേഷനിലെ ജന്മദിനാഘോഷം;വിവാദം പുകയുന്നു,നടപടിയെടുത്തേക്കും



 കോഴിക്കോട്: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ കൊടുവള്ളി പൊലീസ് സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ കെ.പി.അഭിലാഷിന്റെ ജന്മദിനം ആഘോഷിച്ചതിന്റെ വിഡിയോ റീൽസ് ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഇൻസ്പെക്ടർക്കെതിരെ താമരശ്ശേരി ഡിവൈഎസ്പി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായി വിവരം. കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്.




ജന്മദിനാഘോഷത്തിന്റെ വിഡിയോ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്. ‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന തലക്കെട്ടു നൽകിയാണ് യൂത്ത് കോൺഗ്രസ് നേതാവ് വിഡിയോ റീൽസ് പങ്കുവച്ചിരിക്കുന്നത്. മേയ് 30നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ ഇൻസ്പെക്ടർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.



Post a Comment

Previous Post Next Post
Paris
Paris