തിരുവനന്തപുരം: ഹയർ സെക്കൻഡറിയിൽ 2023 -24 അധ്യയന വർഷം മുതൽ 10 കുട്ടികളുണ്ടെങ്കിൽ അറബിക് അധ്യാപക തസ്തിക നിലനിർത്തി നിയമന അംഗീകാരം നൽകാൻ ഉത്തരവ്. എന്നാൽ പുതിയ അധിക തസ്തിക സൃഷ്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.
ഹയർസെക്കൻഡറിയിൽ അറബിക്, ഉറുദു, തമിഴ്, കന്നട ഉൾപ്പടെയുള്ള ഉപഭാഷകൾ അനുവദിക്കുന്നതിന് ഏറ്റവും കുറഞ്ഞത് 10 കുട്ടികൾ മതിയെന്ന് 1998ൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ 2014, 15, 16 അധ്യായന വർഷം ആരംഭിച്ച ബാച്ചുകളിൽ തസ്തിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിയ കത്തിൽ അറബിക് തസ്തിക അനുവദിക്കാൻ 25 കുട്ടികൾ വേണമെന്ന് നിർദേശിച്ചു..
എന്നാൽ സർക്കാർ ഉത്തരവിനെ കത്തിലൂടെ ഭേദഗതി വരുത്തുന്നതിന് നിയമസാധുത ഇല്ലെന്ന നിഗമനത്തിൽ വകുപ്പ് എത്തുകയായിരുന്നു. കോടതിയിൽ ഫയൽ ചെയ്ത കേസിലെ വിധിയും ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്താൻ കാരണമായി. ഇതോടെയാണ് ഹയർസെക്കൻഡറി വിഭാഗം ജോയിന്റ് ഡയരക്ടർ പുതിയ ഉത്തരവിറക്കിയത്.

Post a Comment