കൊടുവള്ളി നഗരസഭ പൊയിലങ്ങാടിയിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ റോഡുകളും,നടപ്പാതകളും ഉദ്ഘാടനം ചെയ്തു



കൊടുവള്ളി :കൊടുവള്ളി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തി 4-ാം ഡിവിഷൻ പൊയിലങ്ങാടിയിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ പ്രവൃത്തികളായ പൊയിൽ-കതിരോട് റോഡ് റീ-ടാറിംഗ്,ഞേറൻകണ്ടി- ചേലാങ്കരപുറായിൽ നടപ്പാത കോൺക്രീറ്റ്, കതിരോട്-പാലക്കുന്ന് നടപ്പാത കോൺക്രീറ്റ്, നങ്ങുവീട്-മഠത്തുംപറമ്പ്
നടപ്പാത കോൺക്രീറ്റ്, കതിരോട്പീടിക എസ്.സി. കോളനി നടപ്പാത ഹാൻഡ്റെയിൽ എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവ്വഹിച്ചു.




ഡിവിഷൻ കൗൺസിലർ എൻ.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ വി.സി. നൂർജഹാൻ,കൗൺസിലർ കെ.എം.സുഷിനി,വി.എം. ഹംസ,പി.കെ.വേലായുധൻ,മുഹമ്മദ് ഫുആദ്.പി.പി നൗഷാദ്.സി.കെ, ഷറഫുദ്ദീൻ.പി.പി, പ്രജീഷ്. ഒ.പി,സദാനന്ദൻഎൻ.കെ, അഹമ്മദ് കുട്ടി.എം.പി, ഗണേഷൻ ഏ.കെ,ഹസ്നത്ത് നാസർ, അലി.എ.പി.തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris