കൊടുവള്ളി :-
മാനിപുരം എ.യു.പി.സ്കൂളിൽ കൊടുവള്ളി നഗരസഭയുടെ ആഭിമുഖ്യത്തിൽ 22 ലക്ഷം രൂപ വകയിരുത്തി നിർമിക്കുന്ന ബാത്ത് റൂം കോംപ്ലക്സിന്റെ പ്രവർത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവ്വഹിച്ചു.
ഡിവിഷൻ കൗൺസിലർ അഷ്റഫ് ബാവ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ വി.സി.നൂർജഹാൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമറ്റി ചെയർമാൻ കെ.ശിവദാസൻ, സ്കൂൾ മാനേജർ മക്കാട്ട് ഇല്ലത്ത് സൂരജ്, സ്കൂൾ ഹെഡ്മിസ് സതീ ടീച്ചർ, നഗരസഭ എക്സിട്യൂവ് എഞ്ചിനീയർ അബ്ദുൽ ഗഫൂർ, പി.ടി.എ.വൈസ് പ്രസിഡന്റ് അജിത, മദർ പി.ടി.എ പ്രസിഡന്റ് റാബിയ അഷ്റഫ് ,പി.ഹനീഷ് മാസ്റ്റർ, നവീൻ മാസ്റ്റർ മോഹൻദാസ് മാസ്റ്റർ, എം.ടി.ഇബ്ബിച്ചി മോയി, ടി.പി.അബ്ദുള്ള, എ.പി.സലിം ,സി.പി.മധു,മുഹമ്മദ് അൽ ഹസ്സ, തുടങ്ങിയ പ്രസംഗിച്ചു.
Post a Comment