കട്ടാങ്ങൽ: ഷോക്കടിപ്പിക്കുന്ന ചാർജ് വർദ്ധനയുടെ കൂടെ ഉപഭോക്താക്കളുടെ മേൽ മനുഷ്യാവകാശ ലംഘനവും കൂടി നടത്തുകയാണ് ചാത്തമംഗലം പഞ്ചായത്തിലെ കെട്ടാങ്ങൽ സെക്ഷനിലെ കെഎസ്ഇബി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ കെട്ടാങ്ങൽ അങ്ങാടിയിലെ ഗ്രാമപഞ്ചായത്ത് ബിൽഡിങ്ങിൽ വർഷങ്ങളോളം പ്രവർത്തിച്ച ഈ കെഎസ്ഇബി ഓഫീസിനെ വാടക കുടിശ്ശികയുടെ പേരിൽ പടിയടച്ച് പിണ്ഡം വെച്ചു ചാത്ത മംഗലത്തേക്ക് മാറ്റിയിട്ടും ഉപഭോക്താക്കളോടുള്ള കലിപ്പ് മാറിയിട്ടില്ല
. കെട്ടിടത്തിന്റെ രണ്ടാംനില യിലേക്കാണ് കെഎസ്ഇബി ഓഫീസ് ചാത്തമംഗലത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത്. കെട്ടാങ്ങലിലെ കെഎസ്ഇബി ഓഫീസിന്റെ ബിൽ കൗണ്ടർ ഗ്രൗണ്ട് ഫ്ലോറിലായിരുന്നു പഞ്ചായത്ത് ബസ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്നത്. കെഎസ്ഇബിയുടെ പല പണമീടപാടുകളും ഓൺലൈൻ ആക്കിയിട്ടുണ്ടെങ്കിലും സാധാരണക്കാർ കെട്ടാങ്ങലിൽ ഉണ്ടായിരുന്ന കെഎസ്ഇബി സെക്ഷൻ ഓഫീസിനെ സമീപിക്കാൻ കിലോമീറ്ററുകൾ അപ്പുറമുള്ള ചാത്തമംഗലത്തു പോകണമെന്നു മാത്രമല്ല പണമടക്കാൻ പോലും രണ്ടാം നിലയിൽ എത്തണമെന്ന് ദുരവസ്ഥയിലാണ് കെഎസ്ഇബി സെക്ഷനിലെ ഉപഭോക്താക്കൾ. ഉപഭോക്താക്കളെ ദ്രോഹിക്കുന്ന ഈ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനായ ഷെറീഫ് മലയമ്മ വകുപ്പുമന്ത്രിക്ക് പരാതി അയച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിയാതെ മുന്നോട്ടുപോകാനാണ് കെഎസ്ഇബിയുടെ തീരുമാനമെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ നിർബന്ധിതമാകുമെന്ന് ഉപഭോക്താക്കളും പറയുന്നു

Post a Comment