ഇംറ വെള്ളലശ്ശേരി ഉന്നത വിജയികളെ ആദരിച്ചു.


വെള്ളലശ്ശേരി : ഇബ്രാഹിം മുസ്‌ലിയാർ സ്മാരക റിലീഫ് അസോസിയേഷൻ(ഇംറ) വെള്ളലശ്ശേരിയുടെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെൻ്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. നീറ്റ് റാങ്ക് ഹോൾഡർ ആയ വിദ്യാർത്ഥിയെയും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മികച്ച റാങ്കോടെ പിജി ക്ക് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥിയെയും എസ്.എസ്.എൽ.സി, പ്ലസ്ടു, സിബിഎസ്ഇ, LSS പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആണ് ആദരിച്ചത്.




ഇംറ ജനറൽ സെക്രട്ടറി അജ്നാസ് എംപി സ്വാഗതവും ട്രഷറർ കാരോത്ത് അബ്ദുല്ല നന്ദിയും പറഞ്ഞു. പ്രസിഡൻ്റ് അഷറഫ് ഇപി അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി എംപി അബ്ദുറഹിമാൻ മാസ്റ്റർ, പ്രസിഡൻ്റ് പിപി മൊയ്തീൻ ഹാജി, ഖത്തീബ് അബൂബക്കർ യമാനി, അബൂബക്കർ സിദ്ധീഖ് മങ്ങാട്ട് ,അബ്ദുസ്സലാം ഹാജി കെ, കണ്ണിയലത്ത് അബ്ദുല്ല ഹാജി, റഷീദ് വളപ്പൻ, ശിഹാബ് ടിപി, ഷംസു പാറക്കണ്ടി, അജ്‌നാസ് എംപി, അഷറഫ് ഇപി, അമീൻ ശാഫിദ്, സൈഫുദ്ദീൻ യമാനി, കാരോത്ത് അബ്ദുല്ല, ശരീഫ് എം.പി തുടങ്ങിയവർ ഉപഹാരം വിതരണം ചെയ്തു.

Post a Comment

Previous Post Next Post
Paris
Paris